By BINDU PP.01 Aug, 2017
സണ്ണി ലിയോണിനെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ് രംഗത്ത്.സണ്ണി ലിയോണ്‍ കുഞ്ഞിനെ ദത്തെടുത്തതിനെ തുടർന്ന് നിരവധിപേരാണ് ആശംസകളുമായി രംഗത്തെത്തിയിരുന്നത്.എന്നാൽ പ്രശംസകളോടൊപ്പം തന്നെ സണ്ണിയെയും കുഞ്ഞിനെയും വിമര്‍ശിച്ചും ഒരുപാട് പേര് രംഗപ്രവേശനം നടത്തിയിരുന്നു. സണ്ണി ലിയോണിന് കുട്ടിയെ ദത്തെടുക്കാന്‍ അര്‍ഹതയില്ലെന്നും എന്തിനാണ് കറുത്ത കുട്ടിയെ ദത്തെടുത്തതും എന്നൊക്കെ ചോദിച്ചായിരുന്നു വിമര്‍ശനങ്ങള്‍ ഏറെയും. ഇപ്പോള്‍ സണ്ണി ലിയോണിനെയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനെയും പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ് രംഗത്ത് എത്തിയിരിക്കുന്നത്.സണ്ണിയോടും അവരുടെ ഭര്‍ത്താവിനോടും തനിക്ക് ബഹുമാനമാണെന്നും കുഞ്ഞ് നിഷ കൗര്‍ വെബ്ബറിന് ഒരുപാട് സ്നേഹം അറിയിക്കുന്നുവെന്നുമായിരുന്നു ഹര്ഭജന് സിംഗ് സാമൂഹ്യ മാധ്യമത്തില്‍ പറഞ്ഞത്.