Thursday 25 April 2019


ഹോ​ളി​വു​ഡ് ന​ട​ന്‍ ആ​ല്‍​ബ​ര്‍​ട്ട് ഫി​ന്നി അ​ന്ത​രി​ച്ചു

By anju.09 Feb, 2019

imran-azhar

 

ലണ്ടന്‍: പ്രശസ്ത ഹോളിവുഡ് നടന്‍ ആല്‍ബര്‍ട്ട് ഫിന്നി (82) അന്തരിച്ചു. വെള്ളിയാഴ്ച റോയല്‍ മാസ്‌ഡെന് ആശുപത്രിയിലായിരുന്നു അന്ത്യം. ബ്രിട്ടണിലെ പ്രമുഖ നടനായിരുന്ന ഫിന്നി വൃക്കയില്‍ അര്‍ബുദം ബാധിച്ച് 2011 മുതല്‍ ചികിത്സയിലായിരുന്നു.
റോയല്‍ മാസ്‌ഡെന്‍ ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹം മരിച്ചതെന്ന് കുടുംബം പ്രസ്താവനയില്‍ അറിയിച്ചു.

 

ഷേക്‌സ്പീരിയന്‍ നാടകങ്ങളിലൂടെയാണ് അദ്ദേഹം അഭിനയം രംഗത്തേക്ക് വന്നത്. 1960ല്‍ 'ദ എന്റര്‍ടെയിനര്‍' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ആ വര്‍ഷം പുറത്തിറങ്ങിയ 'സാറ്റര്‍ഡെ നൈറ്റ് ആന്റ് സണ്ടെ മോണിങ്' എന്ന ചിത്രം ആല്‍ബര്‍ട്ടിന്റെ കരിയറില്‍ വഴിത്തിരിവായി. ഏറെ ജനപ്രീതി നേടിയ ചിത്രം അക്കാലത്തെ 'ആന്‍ഗ്രി' സിനിമാ വിഭാഗത്തില്‍ മുന്നില്‍ നിന്നു. സിനിമയിലെ 'ആന്‍ഗ്രി യംങ് മാന്‍' എന്ന വിശേഷണത്തിനും അദ്ദേഹം അര്‍ഹനായി.