Tuesday 18 December 2018


വിളിച്ചുവരുത്തി പറ്റിച്ചു; പ്രോഗ്രാം പ്രൊഡ്യൂസിനെതിരെ ആരോപണം ഉന്നയിച്ച് ഹണി റോസ്

By Sooraj S .17 Sep, 2018

imran-azhar

 

 

പ്രമുഖ  ചാനൽ തന്നെ വിളിച്ചുവരുത്തി പറ്റിച്ചുവെന്ന് താരം ഹണി റോസ്. ചാലക്കുടിക്കാരൻ ചങ്ങാതിയുടെ പ്രൊമോഷനുവേണ്ടി എത്തിയതാണ് ഹണി റോസ്. പ്രമുഖ ചാനലി കബളിപ്പിക്കലിനെക്കുറിച്ച് തുറന്നുപറയുകയാണ് ഹണി റോസ്. ഉച്ചയോടെയാണ് ഹണി റോസ് ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി ഒരു ചാനൽ സ്റ്റുഡിയോയിലേക്ക് എത്തുന്നത്. ഒരു എപ്പിസോഡിനുവേണ്ടി എന്നുപറഞ്ഞാണ് താരത്തെ ക്ഷണിക്കുന്നത്. എന്നാൽ വളരെ വൈകിയാണ് ഷൂട്ട് അവസാനിപ്പിച്ചത്,പ്രോഗ്രാം രണ്ട് എപ്പിസോഡായി ടെലികാസ്ററ് ചെയ്യുകയും ഉണ്ടായി. എന്നാൽ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തെ കുറിച്ച് താൻ പറഞ്ഞ ഒരു വാക്കുപോലും എപ്പിസോഡിൽ ഉണ്ടായിരുന്നില്ലെന്നാണ് ഹണി റോസ് പറയുന്നത്.  ഇത്തരം ഒരു അനുഭവം ഇതാദ്യമാണ്‌‌... ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേർന്നതല്ല എന്നും ഹണി റോസ് പ്രതികരിച്ചു. പ്രോഗ്രാമിനുവേണ്ടി താൻ പണം വാങ്ങിയിരുന്നില്ലെന്നും ഹണി റോസ് വ്യക്തമാക്കി. ഇത്തരം നെറികെട്ട രീതി കാണിക്കുന്നത് ഒരു മാദ്ധ്യമത്തിനും ചേർന്നതല്ലെന്നും ഹണി റോസ് പ്രതികരിച്ചു.