Friday 10 July 2020




അന്താരാഷ്ട്ര ഡോക്യുമെന്ററി മേള: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

By Sooraj Surendran .11 Jun, 2019

imran-azhar

 

 

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 12-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂണ്‍ 21 മുതല്‍ 26 വരെ തിരുവനന്തപുരത്താണ് മേള നടക്കുന്നത്. ജനറല്‍ വിഭാഗത്തിന് 400 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. www.idsffk.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാനാകും. കഴിഞ്ഞ വർഷത്തേതിൽ നിന്നും വിപുലമായാണ് ഇത്തവണ മേള നടത്തുന്നത്. ആറ് ദിവസം നീണ്ടു നിൽക്കുന്ന മേളയ്ക്കാണ് അനന്തപുരി സാക്ഷ്യം വഹിക്കുക.