Sunday 23 February 2020




രാജ്യാന്തര ചലച്ചിത്രമേള സംഘാടകസമിതി രൂപീകരണയോഗം

By Chithra.05 Nov, 2019

imran-azhar

 

തിരുവനന്തപുരം : 24-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം നവംബർ 6ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം കോംപ്ലക്‌സിലെ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ ചേരും. വൈകിട്ട് ആറ് മണിക്ക് നടക്കുന്ന ചടങ്ങ് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും.

 

2019 ഡിസംബർ 6 മുതൽ 13 വരെയാണ് ചലച്ചിത്ര മേള നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. സംഘാടക സമിതി രൂപീകരണ യോഗത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും ഫെസ്റ്റിവൽ ഡയറക്ടറുമായ കമൽ അധ്യക്ഷത വഹിക്കും. അക്കാദമി സെക്രട്ടറിയും ഫെസ്റ്റിവൽ എക്സിക്യൂട്ടീവ് ഡയറക്ടറുമായ മഹേഷ് പഞ്ചു സംഘാടക സമിതി പാനൽ അവതരണം നടത്തും. 24ാമത് ഐ.എഫ്.എഫ്.കെയെക്കുറിച്ച് വിശദീകരിക്കാനായി മേളയുടെ ആർട്ടിസ്റ്റിക്ക് ഡയറക്ടറായ ബീനാ പോൾ ഉണ്ടാകും. ചടങ്ങിൽ പങ്കെടുക്കാനായി ചലച്ചിത്ര രംഗത്തെ പ്രമുഖരും എത്തും.