Friday 28 February 2020




രാജ്യാന്തര ചലച്ചിത്ര മേള : രജിസ്‌ട്രേഷൻ തീയതി 30 വരെ നീട്ടി

By Chithra.27 Nov, 2019

imran-azhar

 

രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രതിനിധി രജിസ്‌ട്രേഷനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി. ഓണ്‍ലൈനായി രജിസ്ട്രേഷന്‍ നടത്താനുള്ള തീയതിയാണ് നീട്ടിയത്. ൧൦൦൦ രൂപയാണ് രജിസ്‌ട്രേഷൻ തുക.

 

https://registration.iffk.in എന്ന ലിങ്കിൽ എല്ലാ വിഭാഗങ്ങൾക്കും ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താം. ഓണ്‍ലൈന്‍ രജിസ്ട്രേഷനുവേണ്ട സഹായങ്ങൾക്കായി തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി info@ iffk.in എന്ന ഇ-മെയിലിലും 8137990813 എന്ന മൊബൈൽ നമ്പറിലും ബന്ധപ്പെടാമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു.