Friday 21 February 2020




ര​ശ്മി​ക മ​ന്ദാ​ന​യു​ടെ വീ​ട്ടി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന

By Sooraj Surendran .16 Jan, 2020

imran-azhar

 

 

ബംഗളുരു: ദക്ഷിണേന്ത്യൻ താരം രശ്‌മിക മന്ദാനയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെ ഏഴരയോടെ രശ്മികയുടെ കുടക് വിരാജ്പേട്ടയിലെ വസതിയിലാണ് റെയ്ഡ് നടന്നത്. റെയ്ഡ് നടക്കുമ്പോൾ രശ്‌മിക ഹൈദരാബാദിൽ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്നു. രശ്‌മികയുടെ പണമിടപാട് വിവരങ്ങളും, നിക്ഷേപങ്ങളെ കുറിച്ചും പിതാവിനോട് ചോദിച്ച് മനസിലാക്കിയതായാണ് വിവരം. രശ്‌മിക പുതുതായി ആരംഭിക്കാനിരിക്കുന്ന ഇന്‍റർനാഷണൽ സ്‌കൂൾ, പെട്രോൾ പമ്പ് എന്നിവയെ കുറിച്ചുള്ള വിവരങ്ങളും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദിച്ച് മനസിലാക്കി. അതേസമയം സംഭവത്തെ കുറിച്ച് രശ്‌മിക ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

കിറിക് പാർട്ടി എന്ന കന്നഡ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച രശ്‌മിക, ഒരുപിടി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ എന്നെന്നും പ്രേക്ഷക മനസുകളിൽ നിലനിൽക്കുന്ന ചിത്രമാണ് വിജയ് ദേവരക്കൊണ്ടയുടെ നായികയായി തെലുങ്കിൽ അഭിനയിച്ച ഗീത ഗോവിന്ദം. സിനിമയില്‍ അവസരങ്ങള്‍ കൂടിയപ്പോള്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് നടി പിന്മാറിയ സംഭവവും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.