Monday 19 February 2018

POPCORN

തെലുങ്കില്‍ മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ റിലീസുകള്‍ ഉണ്ടാകില്ല, കേരളത്തിലേക്കും സമരം വ്യാപിക്കുമെന്ന് നിര്‍മ്മാതാക്കള്‍

ജോയിന്റ് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തെലുങ്ക് നിര്‍മ്മാതാക്കള്‍ സമരത്തിലേക്ക്്. തെലുങ്കില്‍ മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യുന്നില്ല എന്ന കര്‍ശന നിലപാടാണ് നിര്‍മ്മാതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, കേരളത്തില്‍ ഇപ്പോള്‍ സമരമില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടാ നേതാവ് രജപുത്ര രഞ്ജിത്ത് അറിയിച്ചു. പക്ഷെ, വൈകാതെ സമരം കേരളത്തിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show More