By Veena Viswan.26 Jan, 2021
സൂപ്പര്‍ ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗം ഇന്ത്യന്‍ 2വില്‍ പതിനഞ്ച് ലക്ഷത്തോളം വിലവരുന്ന കോസ്റ്റ്യൂം ഒരുക്കി മലയാളി ഡിസൈനര്‍ എസ്.ബി സതീശന്.
200 കോടി ബജറ്റില്‍ ഒരുങ്ങുന്ന കമല്ഹാസന് ചിത്രത്തിനായി കോസ്റ്റ്യൂംസ് ഒരുക്കുന്നത് വളരെ ചലഞ്ചിങ്ങായിരുന്നു എന്നാണ് സതീശന് പറയുന്നത്. ആര്‍ട്ടിസ്റ്റിന് പറ്റിയ രീതിയില്‍ കോസ്റ്റ്യൂം ചെയ്ത് തരുമെന്നും സമയം വേണമെന്നും സംവിധായകനോട് ആവശ്യപ്പെട്ടപ്പോള്‍ ധൈര്യമുണ്ടെങ്കില്‍ ചെയ്തോളുവെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് സതീശന് പറയുന്നു.
രാജ്യത്തിന്റെ പല ഭാഗത്തും പോയാണ് ഓരോ ഡ്രസും ഡിസൈന്‍ ചെയ്തത്. മിനിയേച്ചര്‍ കാണിച്ചോപ്പോള്‍ ഓകെ പറഞ്ഞു. പഴയ കാലഘട്ടത്തിന്റെ കോസ്റ്റ്യൂമാണ് ചെയ്യുന്നത്.
കമല്‍ സാറൊക്കെ പേഴ്സണല്‍ കോസ്റ്റ്യൂം ഡിസൈനറെ വച്ച് ഡ്രസ് ഡിസൈന്‍ ചെയ്യുന്നയാളാണ്. നമ്മള് ചെയ്യുന്ന കോസ്റ്റ്യൂം അദ്ദേഹം ഇടുന്നത് ഭാഗ്യമാണെന്നും സതീശന് പറഞ്ഞു.