Sunday 12 July 2020




ഇന്ദ്രജിത്തിന്റെ 'താക്കോൽ' ഡിസംബർ ആറിന്

By online desk .14 Nov, 2019

imran-azhar

 

 

ടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇന്ദ്രജിത്തും മുരളി ഗോപിയും ഒന്നിക്കുന്നു താക്കോല്‍ ഡിസംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തും. പാരഗൺ സിനിമാസിന്‍റെ ബാനറിൽ സംവിധായകൻ ഷാജി കൈലാസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ കിരൺ പ്രഭാകരൻ ആണ്. ഇതിനു മുന്‍പ് ടിയാനിലാണ് മുരളി ഗോപിയും ഇന്ദ്രജിത്തും ഒരുമിച്ചെത്തിയത്. ഇനിയയാണ് ചിത്രത്തിലെ നായിക.

 

ഷാജി കൈലാസിന്‍റെയും ആനിയുടെയും മകന്‍ റുഷിന്‍ ഈ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ഇന്ദ്രജിത്തിന്‍റെ കുട്ടിക്കാലമാണ് റുഷിന്‍ അവതരിപ്പിക്കുന്നത്. റസൂൽ പൂക്കുട്ടി ആണ് സൗണ്ട് ഡിസൈൻ. ക്യാമറ: ആൽബി, എഡിറ്റർ: സത്യൻ ശ്രീകാന്ത്, റഫീഖ് അഹമ്മദ്, പ്രഭ വർമ്മ, സതീഷ് ഇടമണ്ണേൽ തുടങ്ങിയവരുടെ വരികൾക്ക് ഈണമിട്ടിരിക്കുന്നതു എം. ജയചന്ദ്രൻ