Tuesday 17 July 2018

ഈ ജാതി മനുഷ്യരും ഭൂമിയിലുണ്ടല്ലോ ദൈവമേ : ലാലേട്ടൻ കൈകൂപ്പി ഇന്നസെന്റിന് മുന്നിൽ

By BINDU PP.13 Jun, 2017

imran-azhar

 

 


മോഹന്‍ലാലും ഇന്നസെന്റും തമ്മിലുള്ള കോമ്പിനേഷൻ ബെസ്റ്റാണ് എന്ന് നമുക്കെല്ലാവർക്കുമറിയാം.ഇവരെ തമ്മിൽ കൂടിയാൽ സിനിമയ്ക്ക് അകത്തും പുറത്തും ചിരിമേളമായിരിക്കും. ഇവരുള്ള ലോക്കേഷനെല്ലാം ചിരിയുടെ മാലപ്പടക്കം എന്നാണ് എല്ലാവരും പറയുന്നു.മോഹന്‍ലാലിനൊപ്പമുള്ള അത്തരമൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇന്നസെന്റ്. ലാൽ തന്നെ കണ്ടാൽ ഓടിവന്ന് കെട്ടിപ്പിടിക്കും. ചിലപ്പോള്‍ കാലുതൊട്ട് നെറുകയില്‍ വയ്ക്കും. കാര്യം എന്താണെന്ന് ചോദിച്ചാല്‍ അയാള്‍ പറയും. 'തന്റെ തമാശകളില്‍ നിന്ന് എന്നെ ഒഴിവാക്കിയേക്കണേ' എന്ന്. കാരണം ഇടയ്ക്ക് പുള്ളിയെക്കുറിച്ചും കഥകള്‍ ഇറക്കുമായിരുന്നു.

 

ഒരിക്കല്‍ പാലക്കാട് ഏതോ ഒരു കോളേജില്‍ ഷൂട്ടിങ് നടക്കുകയാണ്. ലൊക്കേഷനില്‍ ആദ്യമെത്തിയത് താനാണ് . നിരവധി കോളേജ് വിദ്യാര്‍ത്ഥികള്‍ ഷൂട്ടിങ് കാണാന്‍ എത്തിയിരുന്നു. എന്നെ കണ്ടപ്പോള്‍ ഇവര്‍ ഓടിക്കൂടി. ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും തിരക്കു കൂട്ടി. അപ്പോഴായിരുന്നു ലാലിന്റെ വരവ്. ഉടനെ ഇവരെല്ലാം എന്നെ ഉപേക്ഷിച്ച് അയാളുടെ അടുത്തേയ്ക്ക് പോയി. ഞാന്‍ ഈച്ചയടിച്ച് ഇരിപ്പായി. എന്റെ അവസ്ഥ ആസ്വദിച്ച് അയാള്‍ ചിരിക്കുന്നുണ്ടായിരുന്നു.എല്ലാം കഴിഞ്ഞ് ലാല്‍ ചോദിച്ചു, ദുഖിതനാണല്ലേ?. അതേ ഞാന്‍ ദുഖിതനാണെന്ന് പറഞ്ഞു. തമാശ പറഞ്ഞതല്ലേ എന്ന് ലാല്‍ ആശ്വസിപ്പിച്ചു. പക്ഷേ ഞാന്‍ കാര്യമായി പറഞ്ഞു. നല്ല ദുഖമുണ്ട്, അത് തുറന്നു പറയുന്നതില്‍ വിഷമവുമുണ്ട് എന്ന്. ലാല്‍ കാര്യം ചോദിച്ചു. ഞാന്‍ പറഞ്ഞു, കുട്ടികള്‍ നിങ്ങളുടെ ചുറ്റും തിരക്കു കൂട്ടിയത് എന്തിനാണെന്ന് അറിയാമോ? അവര്‍ക്ക് അറിയാം നിങ്ങള്‍ ഉടന്‍ ഫീല്‍ഡ് ഔട്ട് ആകുമെന്ന് ഞാന്‍ ഇവിടെ തന്നെ കാണുമല്ലോ. ഇതു കേട്ടതോടെ മോഹന്‍ലാല്‍ കൈകൂപ്പി കൊണ്ട് പറഞ്ഞു ഈ ജാതി മനുഷ്യരും ഭൂമിയിലുണ്ടല്ലോ ദൈവമേ എന്ന്.