Friday 16 November 2018


ഇന്‍സ്റ്റഗ്രാമില്‍ 6 ലക്ഷം ഫോളോവേഴ്സ്; റൊണാള്‍ഡോയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി പ്രിയ വാര്യര്‍

By BINDU PP .12 Feb, 2018

imran-azhar

 

 

സോഷ്യൽ മിഡിയയിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍.ഒറ്റ കണ്ണിറുക്കിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയ പ്രിയ പ്രകാശ് വാര്യര്‍ പ്രശസ്തിയുടെ പുതിയ ലോക റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ഒറ്റ ദിവസത്തില്‍ ആറ് ലക്ഷത്തിലധികം ഫോളോവേഴ്സിനെ ഇന്‍സ്റ്റഗ്രാമില്‍ നേടിയ ലോകത്തിലെ മൂന്നാമത്തെ വ്യക്തിയായിക്കഴിഞ്ഞിരിക്കുകയാണ് ഈ തൃശൂര്‍ക്കാരി. അമേരിക്കന്‍ മോഡലും ടെലിവിഷന്‍ താരവുമായ കെയ്ലി ജെന്നറിനും ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ശേഷം ഇത്രയധികം ഫോളോവേഴ്സിനെ ഒറ്റ ദിവസത്തില്‍ നേടുന്ന ലോകത്തിലെ തന്നെ മൂന്നാമത്തെ വ്യക്തിയാണ് പ്രിയ. 6,06,000 ഫോളോവേഴ്സാണ് പ്രിയക്ക് ഇപ്പോൾ ഉള്ളത്.