Wednesday 08 April 2020




ഇഷ...ദുരൂഹതകൾ ഇനിയും ബാക്കി...കൗതുകങ്ങളുമായി രണ്ടാമത്തെ സോങ് പുറത്ത്

By online desk .22 Feb, 2020

imran-azhar

 

പ്രേക്ഷകരെ കൗതുകത്തിന്റെയും അതുപോലെ തന്നെ പേടിയുടെയും മുൾമുനയിൽ നിർത്തി ഇഷ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിലെ രണ്ടാമത്തെ പാട്ട് റിലീസ് അയി. ഒരു പാട് ചോദ്യങ്ങൾ ഒളിപ്പിച്ചുവെച്ച ഒരു ഇംഗ്ലീഷ് ക്ലബ് സോങ് ആണ് റിലീസ് ആയത് മുനവ്വർ ഏംത്യാസ് ആര് എന്ന ചോദ്യം ഇനിയും ബാക്കി....

ഒരു ഇടവേളക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് 'ഇഷ'.ഹൊറർ-ത്രില്ലർ പശ്ചാത്തലം തോന്നിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ടീസർ ഒരുങ്ങിയിരിക്കുന്നത്. സസ്പെൻസും നിഗൂഢതയും ഒളിപ്പിച്ചാണ് ചിത്രത്തിന്റെ ടൈറ്റിലും റിലീസ് ചെയ്തിരിക്കുന്നത്. സിനിമയിലെ നായകനെയും സർപ്രൈസ് ആയി പ്രഖ്യാപിക്കാനാണ് അണിയറ പ്രവർത്തകരുടെ നീക്കം.

isha malayalam movie എന്നതിനുള്ള ചിത്ര ഫലം

സ്വർണ്ണ കടുവയ്ക്ക് ശേഷം ജോസ് തോമസ് ഒരുക്കുന്ന ചിത്രമാണ് 'ഇഷ'. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്യൽ ഡ്രീംസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുകുമാർ എംടിയാണ് ക്യാമറ. ഫെബ്രുവരി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും