Tuesday 19 March 2024




ഇത്തിക്കരപക്കിയുടെ മാസ്സ് ലുക്കിന്റെ ക്രെഡിറ്റ് ലാലേട്ടന് തന്നെ !

By BINDU PP.04 Jul, 2018

imran-azhar

 

 

2018 മലയാള സിനിമയുടെ സുവര്ണാകാലമാണ് . റോഷന്‍ ആന്‍ഡ്രൂസ് ചിത്രം 'കായകുളം കൊച്ചുണ്ണി' മലയാളികൾ ഏറെ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്. നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കുന്ന ചിത്രത്തിൽ ഇത്തിക്കരപക്കിയുടെ വേഷത്തിൽ മോഹൻലാൽ എത്തുന്നു. മോഹൻലാൽ ഇത്തിരപ്പക്കിയായ വേഷപ്പകർച്ച സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്തിരുന്നു. ഇത്തിക്കരപക്കിയുടെ മേയ്ക്ക്ഓവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു, ഇത്തിക്കര പക്കിയുടെ മേക്ക് ഓവറിന്റെ മുക്കാല്‍ ഭാഗം ക്രെഡിറ്റ് മോഹന്‍ലാലിനുള്ളതാണന്ന് അണിയറ പ്രവര്‍ത്തകര്‍ ഒന്നടങ്കം പറയുന്നത്. വസൂരിക്കുത്തെല്ലാമുള്ള ഒരു മുഖഭാവമാണ് തന്റെ കഥാപാത്രത്തിന് വേണ്ടതെന്ന് റോഷന്‍ ആന്‍ഡ്രൂസ് ആവശ്യപ്പെടുകയുണ്ടായി, എന്നാല്‍ വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് മോഹന്‍ലാലും അദ്ദേഹത്തിന്റെ മേക്കപ്പ്മാനും ചേര്‍ന്ന് വ്യത്യസ്തമായ ഒരു മേക്ക് ഓവര്‍ ഒരുക്കി കൊടുത്തത്.

 

മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക് ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. വിഷ്വല്‍ എഫക്ട്‌സിനും പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം പ്രേക്ഷകര്ക്ക് പുതിയൊരു ദൃശ്യാനുഭവമായിരിക്കും നല്‍കുക. പ്രിയാ ആനന്ദാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തുന്നത്. സണ്ണി വെയ്ന്‍,ബാബു ആന്റണി,സുധീര്‍ കരമന,ഇടവേള ബാബു, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.ബോബിയും സഞ്ചയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് . ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.