Friday 30 July 2021




ചട്ടയും മുണ്ടും ധരിച്ച് ഇട്ടിച്ചായന്റെ ഫസ്റ്റ് ലുക്ക്, ലൊക്കേഷൻ ചിത്രങ്ങളും വൈറൽ

By Sooraj Surendran .20 May, 2019

imran-azhar

 

 

ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിലെ മാസ് ലുക്കിൽ നിന്നും ക്ലാസ് ലുക്കിലേക്ക് നടന വിസ്മയം മോഹൻലാൽ വേഷപ്പകർച്ച നടത്തുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി നവാഗതരായ ജിബി ജോജു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചട്ടയും മുണ്ടും ധരിച്ച് കാലില്‍ തളയും കാതുകളില്‍ കടുക്കനുമിട്ട് മാര്‍ഗം കളി വേഷത്തിലുള്ള മോഹൻലാലിൻറെ ഫസ്റ്റ് ലുക്കാണ് പുറത്ത് വിട്ടത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഇട്ടിമാണി മെയ്ഡ് ഇൻ ചൈനക്ക്.

 

ഹണി റോസ്, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സിദ്ദിഖ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫസ്റ്റ് ലുക്കിനോടൊപ്പം തന്നെ ചിത്രത്തിലെ മാര്‍ഗം കളി രംഗത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും വൈറലാകുകയാണ്. 

മാളയിലാണ് ചിത്രത്തിലെ മെഗാ മാര്‍ഗം കളിയുടെ ചിത്രീകരണം നടക്കുന്നത്. പ്രസന്ന മാസ്റ്ററാണ് കോറിയോഗ്രഫി.