Tuesday 25 June 2019




മനു എസ്.പിള്ളയുടെ ഐവറി ത്രോണ്‍ വെള്ളിത്തിരയിലേക്ക്

By online desk.22 Mar, 2019

imran-azhar

 

 

കൊച്ചി: മനു എസ്. പിള്ളയുടെ ദി ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍ എന്ന ചരിത്ര പുസ്തകം സിനിമയാകുന്നു. എസ്.എസ്. രാജമൗലി ഒരുക്കിയ ബാഹുബലിയുടെ നിര്‍മ്മാതാക്കളാണ് ഐവറി ത്രോണ്‍ സിനിമയാക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ കേരള സന്ദര്‍ശനവും തുടര്‍ന്നുണ്ടായ സംഭവങ്ങളും പറയുന്ന പുസ്തകം സിനിമയാക്കാനുള്ള അവകാശം അര്‍ക്ക മീഡിയ വര്‍ക്‌സ് സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

 

2015ല്‍ പുറത്തിറങ്ങിയ പുസ്തകത്തിന് യുവ സാഹിത്യ അക്കാഡമി അവാര്‍ഡ്, ടാറ്റ ലിറ്ററേച്ചര്‍ ലൈവ് ബെസ്റ്റ് ഡെബ്യൂ( നോണ്‍ ഫിക്ഷന്‍), അവാര്‍ഡുകളടക്കം നേടിയിട്ടുള്ള ബെസ്റ്റ് സെല്ലറാണ് ഐവറി ത്രോണ്‍. തിരുവിതാംകൂറിലെ അവസാനത്തെ റാണിയായ സേതു ലക്ഷ്മി ഭായിയുടെ ജീവിതം പറയുന്ന പുസ്തകത്തില്‍ രാജ രവി വര്‍മ്മയെ പോലുള്ളവരും കടന്നു വരുന്നുണ്ട്. കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങള്‍ തേടി വാസ്‌കോഡ ഗാമ 1498ല്‍ കേരളത്തിലെത്തുന്നത് മുതലാണ് കഥ ആരംഭിക്കുന്നത്. ഹാര്‍പ്പര്‍ കോളിന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്‍