Tuesday 18 September 2018



പുതിയ രൂപത്തില്‍ ജയസൂര്യ

By Abhirami Sajikumar.10 Mar, 2018

imran-azhar

ഷാജിപ്പാപ്പനും ക്യാപ്റ്റന്‍ സത്യനും ശേഷം വ്യത്യസ്തമായ കഥാപാത്രവുമായി ജയസൂര്യ. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിനായി മേരിക്കുട്ടിയായാണ് ജയസൂര്യ എത്തുന്നത്. രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം ഇരുവരുടെയും സംരംഭത്തിലൊരുങ്ങുന്ന ചിത്രമാണിത്.

പുതിയ രൂപത്തിലാണ് ജയസൂര്യ  ഈ ചിത്രത്തിലെത്തുന്നത്.എന്നും താന്‍ ചെയ്യുന്ന കഥാപാത്രത്തിനു വ്യത്യസ്തത വേണമെന്ന് ആഗ്രഹിക്കുന്ന  ജയസൂര്യ ഇത്തവണ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്  പെണ്‍ വേഷത്തിലാണ്