By Veena Viswan.26 Jan, 2021
17ാം വിവാഹവാര്‍ഷികം ആഘോഷിച്ച് നടന് ജയസൂര്യയും സരിതയും. വിവാഹ വാര്‍ഷിക ദിനമായ ഇന്നലെ സരിതയ്ക്ക് ജയസൂര്യയോട് ഒന്നേ പറയാനുള്ളു.. ''നീയായിരിക്കുന്നതിന് നന്ദി..' ജയസൂര്യയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് സരിതയുടെ കുറിപ്പ്.
നീണ്ടനാളത്തെ പ്രണയത്തിനൊടുവില്‍ 2004ല്‍ ആണ് ഇരുവരും വിവാഹിതര്‍ ആയത്. അദ്വൈത്, വേദ എന്നിവരാണ് രണ്ട് മക്കള്‍. കോവിഡ്പ്രതിസന്ധികള്ക്കിടയിലും
തിയറ്ററുകള്‍ തുറന്നതോടെ ജയസൂര്യ നായകനായ വെള്ളം റിലീസ് ചെയ്ത് മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ്. ചിത്രത്തില്‍ അമിത മദ്യപാനിയായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്.