Saturday 31 October 2020




വെറൈറ്റിയല്ലേ... ജീവയുടേയും ഭാര്യയുടേയും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

By geethu nair.26 Aug, 2020

imran-azhar

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകനാണ് ജീവ. വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ ജീവ നേടിയെടുത്ത സ്വാധീനം വളരെ വലുതാണ്. സോഷ്യല്‍ മീഡിയയിലെ സ്റ്റാര്‍ കൂടിയാണ് ജീവ. നിരവധി ഫോളോവേഴ്‌സാണ് ജീവയ്ക്ക് ഉള്ളത്. ഇപ്പോഴിതാ പുതിയൊരു ഫോട്ടോഷൂട്ട് പങ്കുവെച്ച് ഞെട്ടിച്ചിരിക്കുകയാണ് ജീവ.

മോഡലും ഭാര്യയുമായ അപര്‍ണക്കൊപ്പം ബെഡ് റൂമില്‍ വെച്ച് പകര്‍ത്തിയ കണ്‍സപ്റ്റ് ഫോട്ടോഷൂട്ടിന്റെ ഭാഗമായുള്ള ഒരു കിടിലന്‍ ചിത്രമാണ് ജീവ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചതിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. അപര്‍ണയ്‌ക്കൊപ്പം അഞ്ചു വര്‍ഷമായി. ചിത്രത്തില്‍ സ്‌റ്റൈലിങ് ചെയ്തിരിക്കുന്നത് സൂരജ് എസ് കെയും ഐശ്വര്യ കരയിലും ചേര്‍ന്നാണ്. കൂടാതെ സിജാ രാജന്റേതാണ് കണ്‍സപ്റ്റ്. ജിക്‌സണ്‍ ഫ്രാന്‍സിസാണ് ക്യാമറയ്ക്ക് പിന്നിലുള്ളത്. ലൈറ്റ്‌സണ്‍ ക്രിയേഷന്‍സിന്റെ പ്രൊജക്ടാണിതെന്നും ജിവ കുറിച്ചിരിക്കുന്നു. എയര്‍ഹോസ്റ്റസ് എന്നതിലുപരി അവതാരകയും അഭിനേത്രിയുമാണ് അപര്‍ണ തോമസ്. ഇതിന് പുറമെ സ്വന്തമായ യൂട്യൂബ് ചാനലും അപര്‍ണയ്ക്കുണ്ട്.
ജീവയുടെ വാക്കുകള്‍
ഷിറ്റു, അലമ്പ്, ബഹളം ഇവര്‍ മൂന്നു പേരുമാണ് എന്റെ ഹീറോസ്. യൂ സീ ദ ഐറണി ഡോണ്ട് യൂ? അസൂയക്കാരോട് പോയി പണിനോക്കാന്‍ പറയും. വീ ഓള്‍വേയ്‌സ് ലവ് ഈച്ച് അദര്‍! ഇങ്ങനെയാണ് ജീവയുടെ പോസ്റ്റ്.