Friday 21 February 2020




''ദിലീഷേട്ടന്‍ ഇടയ്ക്ക് മോണിറ്ററില്‍ നോക്കും, എന്റെ നെഞ്ചിടിപ്പ് കൂടും, ഹെഡ് മാഷ് വരുന്ന പോലെ''

By online desk .20 Jan, 2020

imran-azhar




ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന 'മറിയം വന്ന് വിളക്കൂതി' തിയേറ്ററുകളില്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. ജനുവരി 31ന് ചിത്രം തിയേറ്ററുകളില്‍ എത്തും . ചിത്രത്തിന്റെ പോസ്റ്ററും , ട്രെയിലറുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു അനുഭവത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുയാണ് സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളി. സംവിധായകനും നടനുമായ ദിലീഷ് പോത്തനെ കുറിച്ചാണ് ജെനിത്ത് പറയുന്നത്.

 

 

കുറിപ്പിന്റെ പൂര്‍ണരൂപം


മറിയം വന്ന് വിളക്കൂതി ഷൂട്ടിംഗ് നടക്കുകയാണ്. അന്ന് ബൈജു ചേട്ടന്റെ റോളില്‍ ദിലീഷ് ഏട്ടന്‍ ആണ് അഭിനയിക്കുന്നത്. ഷെഡ്യൂള്‍ ബ്രേക്ക് നീണ്ടപ്പോള്‍ മറ്റ് ഡേറ്റ് ക്ലാഷുകള്‍ കാരണം ആള്‍ക്ക് പിന്നീട് വന്ന് മുഴുമിപ്പിക്കാന്‍ പറ്റാതെ പോയതാണ്. അന്ന് ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുന്നതിനിടയില്‍ ദിലീഷ് ഏട്ടന്‍ വന്ന് ഇടയ്ക്ക് മോണിറ്ററില്‍ നോക്കും.

 

എന്റെ നെഞ്ചിടിപ്പ് കൂടും. നമുക്ക് ഹെഡ് മാഷ് വരുന്ന പോലെയാണല്ലാ. നമ്മുടെ തെറ്റുകള്‍ നമ്മക്ക് അറിയല്ലോ. ഒരു ദിവസം ഞാന്‍ രണ്ടും കല്‍പ്പിച്ചു ചോദിച്ചു എന്താണ് ആള്‍ക്ക് ഫീല്‍ ചെയ്യുന്നത് എന്ന് ജെനിത് പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ജെനിത് മനസ് തുറന്നത്.

 

അന്ന് തോളത്ത് കയ്യിട്ട് ചേട്ടനെ പോലെ ഒരു റൗണ്ട് നടക്കാന്‍ കൊണ്ട് പോയി ആള് കുറേ കാര്യങ്ങള്‍ പറഞ്ഞു തന്നു. അതില്‍ ഒന്ന് തൊണ്ടിമുതലിലെ ഇന്റര്‍വെല്‍ ഷോട്ട് ആയിരുന്നു. അത് ചെറുതായി ഫോക്കസ് ഔട്ട് ആയിരുന്നു.

 

പക്ഷേ അത് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. കാരണം ഫോക്കസ് ഏറ്റവും കൃത്യമായ മറ്റ് ഷോട്ടുകളില്‍ ഉള്ളതിനേക്കാള്‍ ഏറ്റവും നല്ല നിമിഷം ആ ഷോട്ടിലേത് ആയിരുന്നു. അതുകൊണ്ട് അത് തന്നെ സിനിമയില്‍ ഉപയോഗിച്ചു. അതൊരു തീരുമാനം ആയിരുന്നു. അതും തന്റെ ക്യാമറയുടെ മികവ് കാണിക്കുന്നതിനെക്കാള്‍ സിനിമയ്ക്ക് വേണ്ടി നില കൊള്ളുന്ന രാജീവ് രവി എന്ന ക്യാമറാമാന്‍ ആയത് കൊണ്ട് സംഭവിച്ച തീരുമാനം ജനിത് പറയുന്നു.

 

 

അല്ലെങ്കിലും എല്ലാവരും അത് സമ്മതിക്കില്ല. ആര്‍ട്ടിസ്റ്റും, ക്യാമറയും, എഡിറ്റിങ്ങും എല്ലാം സിനിമയ്ക്ക് വേണ്ടിയാണ് എന്നത് കുറച്ചു കഴിയുമ്‌ബോ മറന്നു പോകുന്ന ആളുകള്‍ക്ക് ഇടയില്‍ വീണ്ടും ചിലപ്പോഴൊക്കെ എത്തുമ്‌ബോള്‍, ചിലപ്പോഴൊക്കെ ടെക്‌നിക്കാലിറ്റിയില്‍ വല്ലാതെ കോണ്‍ഷ്യസ് ആയി സിനിമയുടെ ടോട്ടാലിട്ടി അറിയാതെ സ്വയം മറന്നു പോകുമ്‌ബോള്‍ ഒക്കെ ആ തീരുമാനമൊക്കെ എത്രത്തോളം വലുതാണ് എന്നത് ആലോചിക്കാറുണ്ടെന്നും ജെനിത് പറയുന്നു.