By BINDU PP.01 Jan, 1970
മലയാളക്കരയെ ഇളക്കിമരിച്ച ഗാനമാണ് 'ജിമിക്കികമ്മല്‍'. മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമാണ് ജിമിക്കി കമ്മൽ . യൂട്യൂബിൽ തരംഗം സൃഷ്ടിച്ച ഗാനം കൂടിയാണ് ഇത്.കഴിഞ്ഞ വർഷം മലയാളികൾ ഏറ്റവും കൂടുതൽ കേട്ട ഗാനവും ഇത് തന്നെയാണ്. മലയാളിക്ക് പ്രിയങ്കരമായ ഗാനമിപ്പോൾ യുടൂബിൽ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. ചിത്രത്തിന്റെ കോപ്പി റൈറ്റ് ഒരു സ്വകാര്യ ടെലിവിഷൻ ചാനലിനാണ് നൽകിയത്. പക്ഷെ, ഗാനം യൂടൂബിൽ അപ്ലോഡ് ചെയ്തത് മറ്റൊരു സ്വകാര്യ കമ്പനിയായിരുന്നു. ഇവർക്കെതിരെ ചാനൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജിമ്മിക്കി കമ്മല്‍ എന്ന ഈ സൂപ്പര്‍ ഹിറ്റ് ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. അനില്‍ പനച്ചൂരാന്റേതാണ് വരികള്‍. വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള ഈ ഗാന രംഗത്ത് മോഹന്‍ലാലും പ്രത്യക്ഷപ്പെടുന്നുണ്ട്.