Thursday 27 January 2022




സിനിമ താരം ജോജു ജോർജ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിച്ചു

By സൂരജ് സുരേന്ദ്രന്‍.02 Nov, 2021

imran-azhar

 

 

കൊച്ചി: ഇന്ധനവില വർധനവിനെതിരെ റോഡ് ഉപരോധിച്ച് സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ സിനിമ താരം ജോജു പ്രതിഷേധിച്ച സംഭവം വൻ വിവാദമായതിന് പിന്നാലെ താരം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിച്ചു.

 

ജോജുവിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളാണ് നീക്കം ചെയ്തത്.

 

കഴിഞ്ഞ ദിവസത്തെ സംഭവത്തിന് പിന്നാലെ ജോജുവിനെതിരെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പി.സി ജോർജ് അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ രൂക്ഷ ഭാഷയിലാണ് വിമർശനവുമായി രംഗത്തെത്തിയത്.

 

ഇതിന് പിന്നാലെയാണ് ജോജു സോഷ്യൽ മീഡിയയിൽ നിന്നും പിൻവലിഞ്ഞത്.

 

കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ ജോജുവിന്റെ വാഹനവും കോൺഗ്രസ് പ്രവർത്തകർ തകർത്തിരുന്നു.

 

അതേസമയം കോൺഗ്രസ് നടത്തിയ റോഡ് ഉപരോധസമരം അനുമതിയില്ലാതെയായിരുന്നുവെന്ന് ഡിസിപിയും വ്യക്തമാക്കിയിരുന്നു.