Sunday 18 April 2021




മാത്യൂസ് പാപ്പന്‍ ഐപിഎസായി സുരേഷ് ഗോപി; സംവിധാനം ജോഷി

By Rajesh Kumar.04 Mar, 2021

imran-azhar

 

പത്രം, ലേലം തുടങ്ങി ഒരുപിടി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമയ്ക്കു സമ്മാനിച്ച കൂട്ടുകെട്ടാണ് സുരേഷ് ഗോപിയും ജോഷിയും. സുരേഷ് ഗോപിയെ നായകനാക്കി ജോഷി ചിത്രം ഒരുക്കുന്നു. പാപ്പന്‍ എന്നാണ് ചിത്രത്തിന്റെ പേര്.

 

ചിത്രത്തില്‍ നായകന്റെ ലുക്ക് പുറത്തുവിട്ടു. വെട്ടിയൊതുക്കിയ താടിയും മുടിയുമായി വേറിട്ട ലുക്കിലാണ് സുരേഷ് ഗോപി.

 

ഏറെക്കാലത്തിനുശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. മാത്യൂസ് പാപ്പന്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

 

സിനിമയുടെ ചിത്രീകരണം വെള്ളിയാഴ്ച ആരംഭിക്കും. പാല, ഈരാറ്റുപേട്ട, തൊടുപുഴ എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.

 

നീത പിള്ള, നൈല ഉഷയുമാണ് നായികമാര്‍. ഗോകുല്‍ സുരേഷും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആദ്യമായാണ് സുരേഷ് ഗോപിയും ഗോകുലും ഒരുമിച്ച് അഭിനയിക്കുന്നത്.

 

സണ്ണി വെയ്ന്‍, ആശ ശരത്ത്, കനിഹ, ചന്തുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.

 

റേഡിയോ ജോക്കിയും ആര്‍ജെ ഷാനിന്റേതാണ് രചന. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്‌സ് ബിജോയ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി ചിത്രം നിര്‍മ്മിക്കുന്നു.

 

ആഘോഷ് സിനിമാസും ചാന്ദ് വി മൂവീസും ചേര്‍ന്ന് പ്രദര്‍ശനത്തിനെത്തിക്കും.