Tuesday 02 June 2020




'ഈ നിമിഷത്തിൽ സന്തോഷിക്കുക, ഇതാണ് നിങ്ങളുടെ ജീവിതം' സോഷ്യൽ മീഡിയയിൽ വൈറലായി ജൂഹിയുടെ പോസ്റ്റ്

By Sooraj Surendran.18 Sep, 2019

imran-azhar

 

 

ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പര കാണാത്ത മലയാളി പ്രേക്ഷകർ ഉണ്ടാകില്ല. ഉപ്പും മുളകിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റി ആരാധിക്കുന്ന താരമാണ് ജൂഹി രുസ്തഗി. താരത്തിന്റെ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്. വെള്ളനിറമുള്ള പക്ഷിയെയും പിടിച്ചുനിൽക്കുന്നു ചിത്രമാണ് ജൂഹി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഇതിന് നൽകിയ അടിക്കുറിപ്പാണ് ഏറെ ശ്രദ്ധേയമായത്. 'ഈ നിമിഷത്തിൽ സന്തോഷിക്കുക, ഇതാണ് നിങ്ങളുടെ ജീവിതം' എന്നാണ് ജൂഹി ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്.

" target="_blank">

മലയാളിയായ ഭാഗ്യലക്ഷ്മിയുടെയും, രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്തഗിയുടെയും മകളാണ് ജൂഹി രുസ്തഗി.