Thursday 21 September 2017

ജൂലി 2 വിന് 'എ' സര്‍ട്ടിഫിക്കറ്റ്; ഇത് തന്നെയാണ് പ്രതീക്ഷിച്ചതെന്ന് പങ്കജ് നിഹലാനി

By Anju.13 Sep, 2017

imran-azhar

 


തെന്നിന്ത്യന്‍ താര സുന്ദരി ലക്ഷിമി റായി ഗ്ലാമര്‍ വേഷത്തില്‍ എത്തുന്ന ബോളിവുഡ് ചിത്രം ജൂലി 2 നെക്കുറിച്ച് ബോളിവുഡില്‍ നിരവധി ചര്‍ച്ച്കള്‍ ഇതിനോടകം നടന്നുകഴിഞ്ഞു. ചിത്രത്തില്‍ അതീവ ഗ്ലാമറസായാണ് ലക്ഷമി റായി ത്തുന്നത്. ലക്ഷ്മിയുടെ ആദ്യ ബോളിവുഡ് ചിത്രമാണിത്. കഴിഞ്ഞ ദിവസം സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇങ്ങനെയൊരു സിനിമയ്ക്ക് ഇത് തന്നെയാണ് സെന്‍സറില്‍ ബോര്‍ഡില്‍ നിന്നു പ്രതീക്ഷിച്ചതെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനും ചിത്രത്തിന്റെ വിതരണക്കാരനുമായ പങ്കജ് നിഹലാനി പ്രതികരിച്ചത്.


ഒരു ഹോട്ട് ചിത്രമെന്ന നിലയിലാണ് ജൂലി 2 ശ്രദ്ധിക്കപ്പെടുന്നതെങ്കിലും അധികം കത്രിക വയ്ക്കാതെ സെന്‍സര്‍ ബോര്‍ഡ് തങ്ങളുടെ ഭാഗം ക്ലിയര്‍ ആക്കുകയായിരുന്നു. ജൂലി 2 പായ പൂര്‍ത്തിയായ ആര്‍ക്കും കാണമെന്നും ചിത്രത്തില്‍ നഗ്‌നതയോ അശ്ലീലപരമായ സംഭാഷണങ്ങളോ ഇല്ലെന്നും , അതിനാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ശരിയാണെന്നുമായിരുന്നു പങ്കജ് നിഹലാനി വ്യക്തമാക്കി.