Friday 14 December 2018


മധുവിധു തകർത്ത തലവേദന; മധുവിധു യാത്രയെക്കുറിച്ച് മനസ് തുറന്ന് കജോൾ

By Sooraj S.01 Jan, 1970

imran-azhar

 

 

ബോളിവുഡിലെ ജനപ്രിയ താര ജോഡികളാണ് കജോളും അജയ് ദേവ്ഗണും. 1999ല്‍ പരസ്പരം പ്രണയത്തിലായ ഇവർ 1999ല്‍ വിവാഹിതരാവുകയായിരുന്നു. ഏവർക്കും വിവാഹ ജീവിതത്തിൽ മധുവിധുവിനെ കുറിച്ച് വളരെ വലിയ സ്വപ്നങ്ങളാണ് ഉള്ളത്. അത്തരത്തിൽ ഒരു മധുവിധു യാത്രയെ കുറിച്ചാണ് കജോൾ ഇവിടെ മനസ് തുറക്കുന്നത്.

Image result for kajol and ajay devgan and kids

ഇരുവരും പ്രണയിത്തിലായിരിക്കുമ്പോൾ തന്നെ വിവാഹ ശേഷം തനിക്ക് ലോകം മുഴുവൻ ചുറ്റിക്കാണണമെന്ന് കജോൾ അജയോട് പറഞ്ഞിരുന്നു. വിവാഹ ശേഷം ഇരുവരും വിദേശ യാത്ര നടത്തുകയും ചെയ്തിരുന്നു. എന്നാൽ യാത്ര പകുതിയിൽ നിർത്തേണ്ടി വന്നു. ഈ കഥയാണ് കജോൾ പങ്കുവെയ്ക്കുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നും ലോസ് ആഞ്ചല്‍സിലേയ്ക്കും അവിടെ നിന്നും ലാസ് വേഗാസിലേക്കും പോയി. എന്നാൽ 40 ദിവസങ്ങൾക്ക് ശേഷം ഗ്രീസിൽ വെച്ച് ഇരുവരും യാത്ര അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

Image result for kajol and ajay devgan and kids

40 ദിവസത്തെ യാത്രക്ക് ശേഷം അജയ് ദേവ്ഗൺ തികച്ചും ക്ഷീണിതനായിരുന്നു. തുടർന്നുണ്ടായ ശാരീരികാസ്വസ്ത്യവും തലവേദനയുമാണ് താര ജോഡികളുടെ മധുവിധു അവസാനിപ്പിക്കാൻ കാരണം. ഒരുപാട് സ്വപ്നങ്ങളോടെ യാത്ര തിരിച്ച കജോൾ വളരെ വിഷമത്തോടെയാണ് യാത്ര അവസാനിപ്പിച്ച് മടങ്ങിയത്.