Friday 22 February 2019


വക്കീല്‍ കുപ്പായമിട്ട് ആസിഫ് അലി; 'കക്ഷി അമ്മിണിപ്പിള്ള'യുടെ ഫസ്റ്റ് ലുക്ക് കാണാം....

By anju.19 Jan, 2019

imran-azhar


ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം കക്ഷി: അമ്മിണിപ്പിള്ളയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

 

നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വക്കീലിന്റെ വേഷത്തിലാണ് ആസിഫ് എത്തുന്നത്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അശ്വതി മനോഹരനാണ് നായിക. സനിലേഷ് ശിവന്റേതാണ് തിരക്കഥ. സറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രം നിര്‍മിക്കുന്നത്.