Wednesday 24 April 2019


കലാഭവന്‍ മണിയുടെ പ്രതിമയില്‍ നിന്നും രക്ത നിറത്തിലുള്ള ദ്രാവകം ഇറ്റു വീഴുന്നു; അഭ്തുത പ്രതിഭാസം കാണാന്‍ ആളുകളുടെ തിരക്ക്

By anju.24 Mar, 2019

imran-azhar


ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി ചാലക്കുടിയിലെ ചേനത്തുനാട്ടില്‍ സ്ഥാപിച്ച പ്രതിമയില്‍ നിന്ന് ഒരു അത്ഭുത പ്രതിഭാസം. കലാഗ്രഹത്തില്‍ സ്ഥാപിച്ച പൂര്‍ണകായ പ്രതിമയില്‍ നിന്നും രക്തം പോലുള്ള ദ്രാവകം ഇറ്റു വീഴുന്നതയായി നാട്ടുകാര്‍ പറയുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

രക്തനിറത്തിലുള്ള ജലം പ്രതിമയുടെ കൈയില്‍നിന്നും ഇറ്റു വീഴുന്നു എന്നറിഞ്ഞ് നിരവധി പേരാണ് ശില്‍പം കാണാന്‍ എത്തുന്നത്.

 


എട്ടടി ഉയരത്തില്‍ ഫൈബറില്‍ നിര്‍മ്മിച്ച പ്രതിമയുടെ ശില്‍പി മണിയുടെ സുഹൃത്തായ ഡാവിഞ്ചി സുരേഷാണ്. എന്നാല്‍ പ്രളയ സമയത്ത് പ്രതിമയ്ക്കുള്ളില്‍ കയറിയ ജലം ഏതെങ്കില്‍ തരത്തില്‍ പുറത്തേക്ക് ഒഴുകുന്നതാവാമെന്നാണ് ശില്‍പി ഡാവിഞ്ചി സുരേഷ് പറയുന്നത്. സംഭവത്തിന് പിന്നാലെ സുരേഷ് സ്ഥലം സന്ദര്‍ശിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മണിയുടെ മുഖത്ത് നിന്നും അച്ചെടുത്ത് വച്ചിരുന്നത് പ്രതിമയുണ്ടാക്കാന്‍ സുരേഷിന് സഹായകമായിരുന്നു.