Tuesday 19 March 2024




'കാളിയനാ'യി പൃഥ്വിരാജ് എത്തുന്നു ; ഫസ്റ്റ് ലുക്ക് ടീസര്‍ തരംഗമാവുന്നു ....

By BINDU PP .27 Feb, 2018

imran-azhar

 

 

കൊച്ചി : പൃഥ്വിരാജ് പ്രധാനവേഷത്തിൽ എത്തുന്ന 'കാളിയന്‍' ചിത്രീകരണം ആരംഭിച്ചു. സിനിമയെുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തുവന്നു. പൃഥ്വിരാജാണ് ഫേസ്ബുക്കില്‍ ടീസര്‍ പുറത്തുവിട്ടത്. കാളിയനായി കിടിലന്‍ ലുക്കിലാണ് പൃഥ്വിരാജ് വരുന്നത്.വേണാടിന്റെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ കുട്ടുകാരന്‍ കാളിയുടെയും കഥയാണ് കാളിയന്‍.

 

 

ഓര്‍ഡിനറിക്കും അനാര്‍ക്കലിക്കുംശേഷം മാജിക്മൂണ്‍ പ്രൊഡക്ഷന്‍സിനുവേണ്ടി രാജീവ്നായര്‍ നിര്‍മിക്കുന്ന ചിത്രമാണ് കാളിയന്‍. സത്യരാജും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ എസ് സന്തോഷാണ് സംവിധായകന്‍. രചന ബി ടി അനില്‍കുമാര്‍. സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. വാര്‍ത്താസമ്മേളനത്തില്‍ സംവിധായകന്‍ എസ് സന്തോഷ്, രാജീവ് നായര്‍ എന്നിവര്‍ പങ്കെടുത്തു.