Wednesday 22 May 2019


ആടിപ്പാടി ഐശ്വര്യ ലക്ഷ്മി:' അര്‍ജൻ്റീന ഫാൻസി'ലെ ഗാനം കാണാം

By anju.06 Mar, 2019

imran-azhar

കാളിദാസ് ജയറാമിനെയും ഐശ്വര്യ ലക്ഷ്മിയെയും മുഖ്യ കഥാപാത്രങ്ങളാക്കി മിഥുൻ മാനുവേൽ തോമസ് സംവിധാനം ചെയ്ത അര്‍ജൻ്റീന ഫാൻസിലെ പുതിയ ഗാനം പുറത്ത് വിട്ടു. കാത്തു കാത്തേ എന്ന് തുടങ്ങുന്ന ആഘോഷ മൂഡിലുള്ള ഗാനം പാടിയിരിക്കുന്നത്
സിതാര കൃഷ്ണകുമാറാണ്. ഹരിനാരായണൻ ബികെയുടെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്.  


കാളിദാസ് വേറിട്ട ലുക്കിലാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഗാനത്തിലുടനീളം ഐശ്വര്യ ലക്ഷ്മിയുടെയും കൂട്ടരുടെയും കിടിലൻ നൃത്തച്ചുവടുകളുമുണ്ട്. ഈ ചിത്രം ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്‌ബോള്‍ ടീമുകളിലൊന്നായ അര്‍ജൻ്റീന ആരാധകരുടെ കഥയാണ് പറയുന്നത്. 

 

ആഷിഖ് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപീ സുന്ദറാണ് ചിത്രത്തിൻ്റെ സംഗീതം. രണദിവെയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ജോണ്‍ മന്ത്രിക്കലും മിഥുനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.