Tuesday 18 September 2018



'ഇഷ്ടത്തിന് ഒരര്‍ത്ഥമേ ഉള്ളോ?' ; വ്യത്യസ്തമായ രീതിയിൽ പ്രണയദിനാശംസയുമായി കാളിദാസ്

By BINDU PP .14 Feb, 2018

imran-azhar



 

ട്രോളന്മാരെ തോൽപ്പിക്കുന്ന ട്രോളുമായാണ് കാളിദാസൻ ജയറാമിന്റെ വരവ്. തന്റെ പൂമരം റിലീസിന്റെ ട്രോളുകൾക്ക് വിരാമമിട്ടാണ് ഇപ്പോൾ കാളിദാസൻ തന്നെ ട്രോളുകളുമായി ഇറങ്ങിയിരിക്കുന്നത്. തികച്ചും വ്യത്യസ്തമായൊരു പ്രണയദിനാശംസയുമായാണ് പ്രിയ താരം കാളിദാസ് ജയറാം എത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജിലൂടെ താരം പോസ്റ്റ് ചെയ്തിരിക്കുന്ന ആശംസ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്.പാര്‍വതിയും, ശ്രീനിവാസനും ഒരുമിച്ചഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ അക്കരെ അക്കരെ അക്കരെയിലെ ഒരു രംഗമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

#happyvalentinesday

A post shared by Kalidas Jayaram (@kalidas_jayaram) on

 

'ഇഷ്ടത്തിന് ഒരര്‍ത്ഥമേ ഉള്ളോ? ഒരു സഹോദരനെ പോലെ ഞാന്‍ നിങ്ങളെ ഇഷ്ടപ്പെട്ടു എന്നല്ലാതെ'.. ഇതായിരുന്നു പാര്‍വതി അവതരിപ്പിച്ച സേതുലക്ഷ്മിയടെ ഡയലോഗ്. ഇതിന് വിജയന്‍ നല്‍കുന്ന മറുപടി ഹൈലൈറ്റ് ചെയ്തുള്ളതാണ് കാളിദാസിന്റെ പോസ്റ്റ്.'കാണാന്‍ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാര്‍ എന്നു പറഞ്ഞ് സ്നേഹിക്കുന്നത് പെണ്ണുങ്ങളുടെ ഒരു സ്ഥിരം ഏര്‍പ്പാടാണ്. എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു.' ഹാപ്പി വാലന്റൈസ് ഡേ എന്ന ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്ത ഈ ദൃശ്യം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.