Tuesday 26 October 2021




ലാലേട്ടനൊപ്പം കല്യാണിയുടെ വർക്ക് ഔട്ട്! മാസ് ചിത്രം, സോഷ്യൽ മീഡിയയിൽ വൈറൽ

By സൂരജ് സുരേന്ദ്രന്‍.04 Sep, 2021

imran-azhar

 

 

സോഷ്യൽ മീഡിയയിൽ വൈറലായി വീണ്ടുമൊരു ലാലേട്ടൻ ചിത്രം കൂടി. ഇത്തവണ മോഹൻലാലിനൊപ്പം ഒരാൾ കൂടിയുണ്ട്. മറ്റാരുമല്ല നമ്മുടെ കല്യാണി പ്രിയദർശൻ. മോഹൻലാലും, കല്യാണിയും ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

 

"വരനെ ആവശ്യമുണ്ട്" എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിലേക്ക് ചുവടുവെയ്ക്കുന്നത്. ചിത്രത്തിൽ അഭിനയിക്കുന്നതിന് മുൻപ് കല്യാണി നടത്തിയ മേക്കോവറും വാർത്തകളായിരുന്നു.

 

ഇപ്പോൾ ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലാണ് കല്യാണി അഭിനയിക്കുന്നത്. ഒരു മുഴുനീള കുടുംബ ചിത്രമായാണ് "ബ്രോ ഡാഡി" അണിയറയിലൊരുങ്ങുന്നത്.

 

" target="_blank">

 

ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജഡവും, സംഗീത് ദീപക് ദേവും, കലാസംവിധാനം ഗോകുല്‍ദാസും നിര്‍വ്വഹിക്കും. പശ്ചാത്തലസംഗീത് എം ആര്‍ രാജാകൃഷ്ണനും, എഡിറ്റിങ് അഖിലേഷ് മോഹനുമാണ്.

 

ശ്രീജിത്തും ബിബിനും ചേര്‍ന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്.

 

മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൌബിന്‍ സാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്.

 

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുംബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.