Wednesday 18 July 2018

'മോഹന്‍ലാല്‍ വീട്ടില്‍ വരുന്നത് തനിക്ക് പേടിയായിരുന്നെന്ന്' : കല്യാണി

By BINDU PP .04 Mar, 2018

imran-azhar

 

 


'ലാലേട്ടൻ വീട്ടിൽ വരുന്നത് പേടിയായിരുന്നെന്ന് ' ഇത് കേട്ടാൽ മലയാളികൾ ഞെട്ടും. എന്നാൽ മോഹൻലാലിൻറെ അടുത്ത സുഹൃത്ത് പ്രിയദർശന്റെ മകൾ കല്യാണി ആണ് ഇങ്ങനെ പറഞ്ഞത്. മോഹന്‍ലാല്‍ തന്റെ ചെറുപ്പക്കാലത്ത് വീട്ടില്‍ വരുന്നത് തനിയ്ക്ക് ഭയമായിരുന്നെന്ന് സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്ല്യാണി പ്രിയദര്‍ശന്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കല്ല്യാണി തന്റെ വിചിത്രമായ പേടിയെ കുറിച്ച്‌ തുറന്നു പറഞ്ഞത്.


കല്യാണിയുടെ വാക്കുകൾ ....

'ചിത്രം' എന്ന സിനിമ റിലീസാകുമ്ബോള്‍ ഞാന്‍ തീരെ ചെറിയ കുട്ടിയായിരുന്നു. അതില്‍ ലാലങ്കിളും അമ്മയും തമ്മില്‍ വഴക്കുണ്ടാക്കി, ഒടുവില്‍ അമ്മ കുത്തേറ്റുമരിക്കും. ഇതു കണ്ട് ലാലങ്കിള്‍ വീട്ടിലെത്തിയാല്‍ എനിക്കു പേടിയാണ്. അത്രയും നാള്‍ ലാലങ്കിളിനെ കണ്ട് ഓടിചെന്നിരുന്ന എനിക്ക് എന്താണ് പറ്റിയതെന്ന് ആര്‍ക്കും മനസ്സിലായില്ല. കാര്യം പറഞ്ഞപ്പോള്‍ ഇതാണ് സിനിമയെന്നും അഭിനയമെന്നും പറഞ്ഞു മനസ്സിലാക്കി. കല്ല്യാണി പറഞ്ഞു.പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നാണ്. 1988 ഡിസംബറില്‍ റിലീസായ ചിത്രം 365 ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച്‌ റെക്കോഡ് നേടിയിരുന്നു. കല്യാണിയുടെ അമ്മ ലിസിയും രഞ്ജിനിയുമായിരുന്നു ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികമാര്‍.ഹലോയെന്ന തെലുങ്ക് ചിത്രത്തിലൂടെ കല്യാണിയും സിനിമയില്‍ നായികയായി അരങ്ങേറിയിരിക്കുകയാണ് ഇപ്പോള്‍. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അകിനേനിയാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ശര്‍വാനന്ദിനൊപ്പം തെലുങ്ക് ചിത്രമാണ് കല്യാണിയുടെ അടുത്ത പ്രോജക്‌ട്.