Friday 05 March 2021




ജൂബിലി ഫോട്ടോ പ്രദർശനം ചലച്ചിത്രമേളയുടെ ഓർമ്മപ്പെടുത്തൽ: കമൽ

By സൂരജ് സുരേന്ദ്രൻ .13 Feb, 2021

imran-azhar

 

 

രാജ്യാന്തര ചലച്ചിത്രമേള ജൂബിലി ഫോട്ടോ പ്രദർശനം വെള്ളിയാഴ്ച ആരംഭിച്ചു. ടാഗോർ തിയേറ്ററിൽ രാവിലെ 10ന് സൂര്യ കൃഷ്ണമൂർത്തി പ്രദർശനം ഉദ്ഘാടനം ചെയ്തു.

 

ജൂബിലി ഫോട്ടോ പ്രദർശനം ചലച്ചിത്രമേളയുടെ ഓർമ്മപ്പെടുത്തലാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും, പ്രശസ്ത സംവിധായകനുമായ കമൽ പറഞ്ഞു.

 

ചലച്ചിത്രമേളയുടെ ചരിത്രത്തിലാദ്യമായാണ് വിവിധ ജില്ലകളിലായി മേള സംഘടിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും ജനങ്ങൾക്ക് യാതൊരുവിധ പരിഭവങ്ങളുമില്ലെന്ന് കമൽ പറയുന്നു.

 

റിസർവേഷൻ സൗകര്യമുള്ളതിനാൽ റിസർവ് ചെയ്യുന്നവർക്കെല്ലാം സിനിമ കാണാനുള്ള അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

സിനിമ കാണാൻ സാധിക്കാതെ പോകുന്നവരും വിരളമല്ല, അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും സ്വാഭാവികമാണെന്നും കമൽ പറയുന്നു.

 

കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ളവർക്ക് നിലത്തിരുന്ന് സിനിമ കാണാനുള്ള അവസരം നല്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.