Saturday 26 May 2018

ഇത് താന്‍ നീതി; പരിക്കേറ്റ് റോഡില്‍ കിടന്ന പെണ്‍കുട്ടിക്ക് രക്ഷകനായി കമല്‍ഹാസന്‍

By anju np.01 Jan, 1970

imran-azhar

കന്യാകുമാരി: സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയെങ്കിലും സിനിമയെ വെല്ലുന്ന സംഭവങ്ങളിലൂടെ വീണ്ടും ഹീറോയായിരിക്കുകയാണ് തമിഴ് സൂപ്പര്‍ താരവും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ നേതാവുമായ കമല്‍ഹാസന്‍ . അപകടത്തില്‍ പെട്ട് പരിക്കേറ്റ ഒരു പെണ്‍കുട്ടിയെ തന്റെ സംയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നിരിക്കുകയാണ് അദ്ദേഹം.

 

ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും കന്യാകുമാരിയില്‍ പോകവെയാണ് സംഭവം. പാര്‍ട്ടി പരിപാടികള്‍ക്കായി കന്യാകുമാരിയിലേക്കുള്ള കന്യാകുമാരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം പറ്റി പരിക്കേറ്റ് ആംബുലന്‍സിനായി കാത്തിരിക്കുന്ന പെണ്‍കുട്ടിയെ ഇദ്ദേഹം കണ്ടത്. രക്തമൊലിച്ചു നിന്ന പെണ്‍കുട്ടിയെ ഇതിനിടെ വന്ന പല വാഹനങ്ങളും കയറ്റാതെ പോയി. കമല്‍ ഉടന്‍ തന്റെ വാഹനത്തില്‍ നിന്നിറങ്ങി അതേ വാഹനത്തില്‍ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയ്ക്കു ശേഷം പെണ്‍കുട്ടി അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അറിയിച്ചു. സംഭവത്തിന് ദൃക്‌സാക്ഷികളായവരാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചത്.