Saturday 20 October 2018



ആമിയായി വിദ്യാബാലൻ വേഷമിട്ടിരുന്നെങ്കിൽ ലൈംഗികത കടന്നു വരുമായിരുന്നു :കമൽ

By Bindu.13 Jan, 2018

imran-azhar

 

 

 

 

കമലസുരയ്യയുടെ ജീവിതം വരച്ചുകാട്ടുകയാണ് കമൽ. 'ആമി' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ദ്യാബാലനായിരുന്നു നായികയായതെങ്കിൽ ലൈംഗികത കടന്നു വരുമായിരുന്നെന്ന് സംവിധായകൻ കമൽ.ആദ്യം വിദ്യ ബാലനെ തിരഞ്ഞെടുത്തു പിന്നിട് അത് മഞ്ജുവാര്യയിലേക്ക് മാറുകയായിരുന്നു. ഇത് ഒരുപാട് വാർത്തകൾ സൃഷ്ടിച്ചിരുന്നു. സാധാരണ തൃശൂർക്കാരിയുടെ നാട്ടുഭാഷയിൽ പെരുമാറുന്ന എഴുത്തുകാരിയെ മഞ്ജുവിന് അവതരിപ്പിക്കാൻ സാധിച്ചുവെന്നും കമൽ പറഞ്ഞു.സിനിമയുടെ കഥ മനസിൽ തെളിഞ്ഞപ്പോൾ തന്നെ മഞ്ജുവിെൻറ നായികയാക്കാനാണ് ഉദ്ദേശിച്ചത്. എന്നാൽ, മേക്ക് ഒാവർ ശരിയാകുമോയെന്ന ആശങ്കയിലാണ് വിദ്യയെ സമീപിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ മഞ്ജു കഥാപാത്രത്തെ ഉൾക്കൊണ്ടുവെന്നും കമൽ പറഞ്ഞു.കമലസുരയ്യയിലേക്കുള്ള കഥാനായികയുടെ മാറ്റം വർഗീയ ഫാസിസ്റ്റുകൾക്ക് ഉൾക്കൊള്ളാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതെല്ലാം പറഞ്ഞത്.