Friday 23 October 2020




കാവ്യയെ ആദ്യമായി കണ്ട ദിവസത്തെ കുറിച്ച് കമല്‍

By geethu nair.23 Sep, 2020

imran-azhar

കാവ്യ മാധവനെ കുറിച്ച് സംവിധായകന്‍ കമലിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. പൂക്കാലം വരവായി എന്ന ചിത്രത്തിലേക്ക് കാവ്യയെ സെലക്ട് ചെയ്തതും, കാവ്യയെ ആദ്യമായി കണ്ടതിനെ കുറിച്ചുമാണ് കമല്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

കമലിന്റെ വാക്കുകള്‍:

കുട്ടിക്കാലത്തു വളരെ നാണം കുണുങ്ങി ആയിരുന്ന ഒരാളായിരുന്നു കാവ്യ. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോളാണ് അന്ന് കാവ്യാ ഓഡിഷന് എത്തിയത്. തന്റെ മുഖത്ത് നോക്കാന്‍ പറഞ്ഞാല്‍ കാവ്യ താഴേക്ക് മാത്രമാണ് നോക്കിയിരുന്നത്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് എന്തിനാ ഇത്രയും നാണം എന്ന് ചോദിച്ചപ്പോഴും കാവ്യ തന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല.
കാവ്യയുടെ ആ നാണം കൊണ്ടാണ് ആ വേഷത്തിലേക്ക് അന്ന് കാവ്യയെ തിരഞ്ഞെടുത്തത്. നൂറുകണക്കിന് കുട്ടികളാണ് അന്നത്തെ ഓഡിഷന് വേണ്ടി വന്നത്. അന്ന് സെലെക്ഷന്‍ കിട്ടാത്ത ഒരു കുട്ടി പില്‍ക്കാലത്തു മലയാള സിനിമയിലെ വലിയ താരങ്ങളില്‍ ഒരാളായി. നടന്‍ ജയസൂര്യയെ കുറിച്ചാണ് കമല്‍ പറഞ്ഞത്.