Friday 24 May 2019


കാമസൂത്ര 3ഡി താരം സൈറ ഖാന്‍ അന്തരിച്ചു

By anju.21 Apr, 2019

imran-azhar

കാമസൂത്ര 3ഡി താരം സൈറ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് നടിയുടെ അന്ത്യം സംഭവിച്ചത്. ഏറെ നാളുകളായി താരം ചികിത്സയിലായിരുന്നു. രൂപേഷ് പോള്‍ സംവിധാനം ചെയ്ത കാമസൂത്ര 3ഡിയില്‍ ഷെര്‍ലിന്‍ ചോപ്രയ്ക്ക് പകരമാണ് സൈറ എത്തുന്നത്.

 

ഒരിക്കലും വിചാരിക്കാത്ത മരണമെന്നായിരുന്നു നടിയുടെ വിയോഗത്തെ കുറിച്ച്‌ സംവിധായകന്‍ രൂപേഷ് പോള്‍ പറഞ്ഞത്. സൈറയുടെ മരണം ശരിയ്ക്കും ഞെട്ടിപ്പിക്കുന്നതാണ്. മികച്ച അഭിനയത്രിയാണ് സൈറ . എന്നാല്‍ ഇവരുടെ കഴിവിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ താരത്തിന്റെ ആത്മാവിന് നിത്യശാന്തിയും നേര്‍ന്നിട്ടുണ്ട്.

 

നടി ഷെര്‍ലി ചോപ്രയ്ക്ക് പകരമാണ് കാമസൂത്ര 3ഡിയില്‍ സൈറ എത്തുന്നത്. ഏറെ ബുദ്ധിമുട്ടിയാണ് താരത്തെ ഈ ചിത്രത്തിലേയ്ക്ക് കൊണ്ടു വന്നത്. യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ നിന്നാണ് സൈറ എത്തുന്നത്. അതിനാല്‍ തന്നെ ചിത്രത്തിലേയ്ക്ക് സൈറയെ കൊണ്ടു വരാന്‍ കുറച്ച്‌ ബുദ്ധിമുട്ടിയിരുന്നു. വളറെ മികച്ച പ്രകടനമായിരുന്നു സിനിമയില്‍ താരം കാഴ്ചവെച്ചതെന്നും സംവിധായകന്‍ പറഞ്ഞു.