Friday 20 October 2017

കമ്മട്ടിപ്പാടത്തിന് മികച്ച തിരക്കഥയ്ക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം

By BINDU PP.18 May, 2017

imran-azhar

 

 

 


ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ കമ്മട്ടിപ്പാടത്തിന് മികച്ച തിരക്കഥയ്ക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം. രാജീവ് രവി ഒരുക്കിയ ചിത്രത്തിൽ പി.ബാലചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്ന് സംവിധാനം ചെയ്ത ഒറ്റയാള്‍പാത എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം കലാധരന്‍ നേടി.സുഭാഷിഷ് ഭൂട്ടിയാനി സംവിധാനം ചെയ്ത മുക്തിഭവന്‍/ ഹോട്ടല്‍ സാല്‍വേഷന്‍ എന്ന ഹിന്ദി ചിത്രത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം.