Wednesday 22 May 2019


ഗ്രീൻ സ്‌ക്രീനിൽ ചിത്രീകരിച്ച കാന്തരത്തിലെ ഗാനം പുറത്തിറങ്ങി

By Sooraj Surendran .07 Mar, 2019

imran-azhar

 

 

ആദ്യമായി മലയാള സിനിമയിൽ ഒരു ഗാനം മുഴുവനായി ഗ്രീൻ സ്‌ക്രീനിൽ ചിത്രീകരിച്ച കാന്താരം എന്ന സിനിമയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ആസ്വാദകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ഈ ഗാനം നേടിയിരിക്കുന്നത്. തമിഴ് സിനിമകളിൽ മാത്രമാണ് ഗ്രീൻ സ്ക്രീൻ ഉപയോഗിച്ചിരുന്നുള്ളു. ഇതാദ്യമായാണ് മലയാള സിനിമയിൽ ഗ്രീൻ സ്ക്രീൻ ഉപയോഗിക്കുന്നത്. നവാഗതനായ ഷാന്‍ കേച്ചേരി സംവിധാനം ചെയ്ത കൺതാരം മികച്ച പ്രതികരണങ്ങളുമായി തീയറ്ററുകയിൽ മുന്നേറുകയാണ്. പൂര്‍ണമായും ഒരു സ്റ്റുഡിയോക്ക് അകത്താണ് ഈ റൊമാന്റിക് ഗാനം ചിത്രീകരിച്ചിരിക്കുന്നത് .ആഡ് ഫിലിം മേക്കര്‍ ആയ ഷാന്‍ കേച്ചേരിയുടെ പരീക്ഷണ സിനിമയാണ് കാന്താരം.ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ സ്വീകാര്യത ലഭിച്ചിരുന്നു . ചിത്രത്തില്‍ 4സോങ് ആണ് ഉള്ളത്.