Monday 25 June 2018

'നഗ്നത തനിക്ക് ഒരു സമയത്ത് നാണമായിരുന്നു...എന്നാൽ ഇപ്പോൾ അത് വലിയ പ്രശ്‌നമല്ലെന്ന്' കനി കുസൃതി

By BINDU PP .01 Jan, 1970

imran-azhar

 

 


'നഗ്നത തനിക്ക് ഒരു സമയത്ത് നാണമായിരുന്നു.. എന്നാൽ ഇപ്പോൾ അത് റെഡിയായിയെന്ന് കനി കുസൃതി,. തന്റേതായ നിലപാടുകൾ ഉറക്കെ വിളിച്ചു പറയാൻ മടിയില്ലാത്ത നടിയാണ് കനി. ഒരു ഫോട്ടോ ഷൂട്ടുമായി ബന്ധപ്പെട്ടു നഗ്നത പ്രദര്‍ശിപ്പിച്ചനെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും കനിയെ അതൊന്നും തളര്‍ത്തിയില്ല. ഇപ്പോഴിതാ സ്വന്തം ശരീരത്തെക്കുറിച്ച്‌ കനി കുസൃതി വീണ്ടും തുറന്നു പറയുകയാണ്, ഒരുകാലത്ത് തന്റെ നഗ്നത കാണുന്നതില്‍ തനിക്ക് പോലും നാണമുണ്ടായിരുന്നതായി കനി കുസൃതി പറയുന്നു.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇത്തരത്തിലുള്ള കാര്യങ്ങൾ തുറന്നുപറഞ്ഞത്.

കനിയുടെ വാക്കുകൾ .....


'ഞാന്‍ ഭയങ്കര നാണക്കാരിയായിരുന്നു. വേറാരും മുറിയില്‍ ഇല്ലെങ്കില്‍ പോലും ഞാന്‍ പോലും കാണരുതെന്ന് കരുതി ലൈറ്റ് ഓഫ് ചെയ്താണ് വസ്ത്രം മാറിക്കൊണ്ടിരുന്നത്. ഒരു സിനിമയില്‍ എനിക്ക് പൂര്‍ണ നഗ്‌നയായി അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അതൊരു വലിയ പ്രശ്‌നമാണെന്ന് കരുതുന്നില്ല,

നാടകം കളിച്ച്‌ തുടങ്ങിയതോടെയാണ് നാണം മാറി തുടങ്ങുന്നത്. നാടകം ചെയ്യാന്‍ തുടങ്ങിയ സമയത്ത് ബ്ലൗസും പാവാടയുമായിരുന്നു വേഷം. വയറൊക്കെ കുറേശ്ശെ കാണാം, അത്രയേയുള്ളൂ. അതിന് ഞാന്‍ കരഞ്ഞതിന് കയ്യും കണക്കുമില്ല. പിന്നെ അവിടേം ഇവിടേമൊക്കെ സൂചി കുത്തി അഭിനയിക്കും. പിന്നെ പതുക്കെ പതുക്കെ നമ്മള്‍ മാറി തുടങ്ങും. ഇത് നമ്മളല്ല, ആ കഥാപാത്രം ഇങ്ങനെയാണ് എന്ന ചിന്ത നമ്മളില്‍ വരും.അങ്ങനെ ഒരു ദിവസം എന്റെ നാണം ഇല്ലാതായി.