Tuesday 22 October 2019




നിഗൂഢതയും, ആകാംഷയും നിറച്ച് കാന്താരം...

By Sooraj Surendran .17 Jan, 2019

imran-azhar

 

 

യുവ താരം ഹേമന്ത് മേനോൻ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതു ചിത്രമാണ് കാന്താരം. ചിത്രത്തിന്റെ പ്രൊമോ ഗാനം പുറത്തിറങ്ങി. 'ദൂരെ ദൂരെ ഒരു മേഘം' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. വി എഫ് എക്‌സിന് പ്രാധന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രമാണ് കാന്താരം. 'പൂനിലാവെ' എന്ന് തുടങ്ങുന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനത്തിനും മികച്ച പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്. പ്രൊമോ ഗാനത്തിൽ ലൊക്കേഷനുകളിലെ പ്രകൃതി ഭംഗി അതിന്റെ തനിമ നഷ്ടപ്പെടാതെ ഒപ്പിയെടുക്കുന്നത് ആസ്വാദകന് നവാനുഭൂതിയാണ് സമ്മാനിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും ആദ്യ ഗാനത്തിനും ലഭിച്ചതിനേക്കാൾ പിന്തുണയാണ് പ്രൊമോ ഗാനത്തിന് ലഭിക്കുന്നത്. മികച്ച ഒരു സസ്പെൻസ് ത്രില്ലറാണ് കാന്താരം. ആഡ് ഫിലിം മേക്കര്‍ ഷാന്‍ കേച്ചേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭുവന ക്രിയേഷൻസിന്റെ ബാനറിൽ സരിത ശ്രീനിവാസൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ശിവാജി ഗുരുവായൂര്‍,അസീസ് നെടുമങ്ങാട് ,വിദ്യ വിജയകുമാര്‍ ,സഹീര്‍ ഹബീബ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.