Wednesday 22 May 2019


ഗ്രീൻ സ്‌ക്രീനിൽ ചിത്രീകരിച്ച 'കാന്തര'ത്തിലെ ഗാനം നാളെ എത്തും....

By ബിന്ദു.05 Mar, 2019

imran-azhar

 

 

 

നവാഗതനായ ഷാന്‍ കേച്ചേരി സംവിധാനം ചെയ്യുന്ന കാന്തരത്തിലെ രണ്ടാമത്തെ ഗാനം നാളെ പുറത്തുവിടും. ചിത്രം തിയേറ്ററിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് . കഴിഞ്ഞ ദിവസം പുറത്തുവന്ന റൊമാന്റിക് ഗാനം സോഷ്യൽ മീഡിയയിൽ നിറഞ്ഞ സ്വീകാര്യത ലഭിച്ചിരുന്നു . ആദ്യമായി മലയാള സിനിമയിൽ ഒരു ഗാനം മുഴുവനായി ഗ്രീൻ സ്‌ക്രീനിൽ ചിത്രീകരിച്ചു എന്ന സവിശേഷതയും ഈ ഗാനത്തിനുണ്ട്. ഗാനം നാളെ 6 മണിക്ക് പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. തമിഴ് സിനിമകളിൽ മാത്രമാണ് ഗ്രീൻ സ്ക്രീൻ ഉപയോഗിക്കാറുള്ളൂ.

 

വേട്ട ഫെയിം ജീവിക ശിവജി ഗുരുവായൂര്‍ ജോണ്‍ കൊക്കന്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളില്‍ എത്തുന്ന കാന്തരം (കാട് ) പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു . പൂര്‍ണമായും ഒരു സ്റ്റുഡിയോക്ക് അകത്താണ് ഈ റൊമാന്റിക് ഗാനം ചിത്രീകരിച്ചിരിക്കുന്നത് .ആഡ് ഫിലിം മേക്കര്‍ ആയ ഷാന്‍ കേച്ചേരിയുടെ പരീക്ഷണ സിനിമയാണ് കാന്താരം.ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ സ്വീകാര്യത ലഭിച്ചിരുന്നു . ചിത്രത്തില്‍ 4സോങ് ആണ് ഉള്ളത്.

 

കാലം മാറുംതോറും തട്ടിപ്പിന്റെ രീതിയും മാറിയിട്ടുണ്ട്. ഈ സംഘം നടത്തുന്ന പുതിയ തട്ടിപ്പിന്‍റെ കഥയാണ് കാന്തരം ചര്‍ച്ചചെയ്യുന്നത്. ഒരു ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെയാണ് ഇതില്‍ ഹേമന്ത് അവതരിപ്പിക്കുന്നത്. കെ ജി എഫ്, ഐ ജി , ലവ് ഇന്‍ സിംഗപ്പൂര്‍ എന്നീ ചിത്രങ്ങളിലെ വില്ലനായ ജോണ്‍ കൊക്കാന്‍ ആണ് വില്ലന്‍ കഥാപാത്രം അവതരിപ്പിക്കുന്നത്. ചിത്രം ഒരു ഫുള്‍ ഓണ്‍ ത്രില്ലെര്‍ ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്.