Monday 13 July 2020




'കപ്പേള' വൻ തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

By Sooraj Surendran.08 May, 2020

imran-azhar

 

 

മാർച്ച് 6ന് തീയറ്ററുകളിൽ റിലീസ് ചെയ്ത് ലോക്ക്ഡൗൺ മൂലം വെറും അഞ്ച് ദിവസങ്ങൾ മാത്രം പ്രദർശിപ്പിച്ച് പിൻവലിക്കേണ്ടി വന്ന ചിത്രമാണ് 'കപ്പേള'. പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരുന്നതും, തീയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം കൂടിയായിരുന്നു കപ്പേള. പൊതുവെ മലയാള സിനിമകൾ സ്വീകരിക്കാത്ത നെറ്റ്ഫ്ലിക്സ് ഇപ്പോഴിതാ വൻ റെക്കോർഡ് തുകയ്ക്കാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ മുസ്തഫ സംവിധാനം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കപ്പേള. അന്ന ബെന്‍, റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ലോക്ക്ഡൗൺ നീളുന്ന സാഹചര്യത്തിൽ ചിത്രം തീയറ്ററുകളിൽ പ്രദർശിപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് അണിയറപ്രവർത്തകർ. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ വീടിന് പുറത്തിറങ്ങാനാകാത്ത സിനിമ ആസ്വാദകർക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ NETFLIX-ലൂടെ 'കപ്പേള' ഉടൻ തന്നെ ആസ്വദിക്കാവുന്നതാണ്‌.

 

------------------------------------------------

 

ജ്യോതിക ചിത്രം ആമസോൺ പ്രൈം റിലീസിന് ഒരുങ്ങുന്നു...