Monday 24 June 2019




'അടിസ്ഥാന രഹിതമായ ആരോപണങ്ങളില്‍ ആര്‍ക്കും നടപടിയെടുക്കാന്‍ സാധ്യമല്ല': ശ്രീ റെഡ്ഡിക്കെതിരെ കാർത്തി

By BINDU PP.01 Jan, 1970

imran-azhar

 

 

തെന്നിന്ത്യൻ സിനിമ ഇപ്പോൾ നടി ശ്രീ റെഡ്‌ഡി കുലുക്കികൊണ്ടിരിക്കുകയാണ്. വിവാദത്തിനിടയിലാണ് തെന്നിന്ത്യൻ സിനിമാലോകം. നടി ശ്രീറെഡ്ഡിയുടെ വ്യത്യസ്തമായ സമര രീതിയെല്ലാം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. തെന്നിന്ത്യൻ സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നു പറാഞ്ഞാണ് നടി ഏറെ വാർത്തകളിൽ നിറഞ്ഞുനിന്നത്.സിനിമയില്‍ അവസരം തേടി വരുന്ന പുതുമുഖങ്ങള്‍ കടുത്ത ലൈംഗിക ചൂഷണമാണ് അനുഭവിക്കേണ്ടി വരുന്നതെന്ന് ശ്രീറെഡ്ഡി ആരോപിക്കുന്നു. നടന്‍ നാനി, ശ്രീകാന്ത്, രാഘവ ലോറന്‍സ്, സംവിധായകന്‍മാരായ എ.ആര്‍ മുരുഗദോസ് ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊരട്ടാല, സുന്ദര്‍ സി തുടങ്ങിയവര്‍ക്കെതിരേയും ഗുരുതരമായ ആരോപണങ്ങളുമായി ശ്രീറെഡ്ഡി രംഗത്ത് വന്നിരുന്നു. അതില്‍ ചിലര്‍ ശ്രീ റെഡ്ഡിയ്‌ക്കെതിരേ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ്.തമിഴ്‌സിനിമയെ കൂടി സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുന്ന സാഹചര്യത്തില്‍ താരസംഘടനയായ നടികര്‍ സംഘത്തിന്റെ നിലപാട് ഏറെ നിര്‍ണായകമാണ്. ശ്രീ റെഡ്ഡി പറയുന്നതില്‍ വാസ്തവമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി വിശാല്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ സംഘടനയുടെ മറ്റൊരു ഭാരവാഹിയായ നടന്‍ കാര്‍ത്തിയും ശ്രീ റെഡ്ഡിയുടെ ആരോപണങ്ങളെക്കുറിച്ചുള്ള തന്റെ നിലപാട് തുറന്ന് പറഞ്ഞിരിക്കുകയാണ്.

 

കാർത്തിയുടെ വാക്കുകൾ ......

 

'ശ്രീ റെഡ്ഡിയുടെ അടിസ്ഥാന രഹിതമായ ആരോപണങ്ങളില്‍ ആര്‍ക്കും നടപടിയെടുക്കാന്‍ സാധ്യമല്ല. അവര്‍ക്കെതിരേ കൗണ്‍സിലിലെ അംഗങ്ങള്‍ പരാതി നല്‍കിയാല്‍ നമുക്ക് നടപടിയെടുക്കാം'- കാര്‍ത്തി പറഞ്ഞു. പുതിയ ചിത്രമായ കടക്കുട്ടി സിംഗത്തിന്റെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തി.