Tuesday 19 March 2019


'കുമ്പളങ്ങി നൈറ്റ്‌സ് പോലൊരു ചിത്രം ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍'..ആഗ്രഹം പ്രകടിപ്പിച്ച് കാര്‍ത്തി

By anju.03 Mar, 2019

imran-azhar

 

മലയാളികള്‍ ഈ വര്‍ഷം നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. കണ്ടവര്‍ക്കെല്ലാം കുമ്പളങ്ങിയെക്കുറിച്ച് പറയാനുള്ളത് മികച്ച പടം എന്ന് മാത്രം. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി കുമ്പളങ്ങിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് തമിഴ് താരം കാര്‍ത്തി. കുമ്പളങ്ങി നൈറ്റ്‌സ് പോലൊരു ചിത്രം ചെയ്യണമെന്നാണ് താരം ട്വീറ്റ് ചെയ്തത്.

 

മലയാള സിനിമയില്‍ ഇതുവരെ കാണാത്ത ഈ കഥ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായിരുന്നു. കേരളത്തിന് പുറമെ, അയല്‍ സംസ്ഥാനങ്ങളിലും വിദേശത്തും വന്‍ വരവേല്‍പ്പാണ് കുമ്പളങ്ങി നൈറ്റ്‌സിന് ലഭിച്ചത്. ഇതിനിടെയാണ്, ഇത്തരത്തിലൊരു മനോഹരമായ ചിത്രം ചെയ്യണമെന്ന് കാര്‍ത്തി പറഞ്ഞത്. നല്ല ഫ്‌ലോയുള്ള ചിത്രം ഒരേ സമയം നല്ല കാമ്പുള്ളതും, തമാശ നിറഞ്ഞതുമാണെന്നാണ് താരം പറഞ്ഞത്. ചിത്രത്തെ കുറിച്ചുള്ള കാര്‍ത്തിയുടെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

 


വര്‍ക്കിംഗ് ക്ലാസ് ഹീറോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നിവയുടെ ബാനറില്‍ ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനും, നസ്രിയയും ചേര്‍ന്ന് നിര്‍മ്മിച്ച കുമ്പളങ്ങി നൈറ്റ്‌സ്, ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ നവാഗതനായ മധു സി നാരായണനാണ് സംവിധാനം ചെയ്തത്.

 

https://twitter.com/Karthi_Offl/status/1101846430463930368