Tuesday 19 March 2024




സിനിമ സ്വപ്നം കാണുന്ന എല്ലാവർക്കും പ്രചോദനമാണ് ഇരുവറിലെ മോഹൻലാൽ: കാർത്തിക് നരേൻ

By BINDU PP .11 Apr, 2018

imran-azhar

 

 

 

ഇന്ത്യൻ സിനിമയിൽ ക്ലാസ്സിക് ആയി മാറ്റിനിരത്താണ് സാധിക്കുന്ന ചിത്രമാണ് മോഹൻലാൽ അഭിനയിച്ച 'ഇരുവർ' . ദ്രുവങ്ങൾ പതിനാറ് എന്ന തമിഴ് സിനിമയുടെ ഡയറക്ടർ കാർത്തിക് നരേൻ ഇരുവർ സിനിമയിലെ മോഹൻലാലിൻറെ പെർഫോമൻസിനെ കുറിച്ച് പ്രശംസിച്ച് സംസാരിച്ചു. തമിഴ് രാഷ്ട്രീയത്തിന്റെ വേരുകൾ ചർച്ചയാക്കിയ ചിത്രം എം. ജി രാമചന്ദ്രൻ എന്ന ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രി എം. ജി. ആർന്റെയും കരുണാനിധിയുടെയും കഥയായിരുന്നു പറഞ്ഞിരുന്നത്. മണിരത്നത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ ഇരുവറിൽ ആനന്ദൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയിരുന്നത്.

 

 

സിനിമയെ മനസിൽ ഭജിച്ചു അതിനു വേണ്ടി സ്വന്തം ജീവിതം മാറ്റി വച്ച ആനന്ദൻ. ആനന്ദൻ എന്ന കഥാപാത്രത്തിന്റെ ഓരോ വ്യത്യസ്ത ഭാവങ്ങൾ മിന്നിമറയുന്ന ചിത്രങ്ങൾ കാർത്തിക് തന്റെ വാട്സ് അപ്പ് സ്റ്റാറ്റസായി ഇട്ടു. 1997 ൽ പുറത്തിറങ്ങി തമിഴിൽ വലിയ രാഷ്ട്രീയ തർക്കങ്ങൾക്കും മറ്റും വഴിവച്ച ചിത്രം. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമയും കഥാപാത്രവുമായി മാറി. മോഹൻലാലിനൊപ്പം മികച്ച പ്രകടനം നടത്തിയ പ്രകാശ് രാജും അന്ന് ശ്രദ്ധയാകർഷിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ അവാർഡ് ആ വർഷം പ്രകാശ് രാജ് നേടിയപ്പോൾ. മികച്ച നടനുള്ള പട്ടികയിൽ അവസാന റൌണ്ട് വരെ എത്തിയിട്ടും അവഗണിക്കപ്പെട്ട മോഹൻലാൽ അന്ന് ചർച്ചയായിരുന്നു.