Friday 25 September 2020




വീട്ടിലെ പൂന്തോട്ടത്തില്‍ ഫോട്ടോഷൂട്ടുമായി കാര്‍ത്തിക മുരളീധരന്‍

By geethu nair.29 Jul, 2020

imran-azhar

ലോക്ഡൗണ്‍ കാലം നടിമാരുടെ ഫോട്ടോഷൂട്ട് കാലം കൂടിയാണ്. അനുശ്രീ, അമല പോള്‍ തുടങ്ങിയവര്‍ക്ക് പിന്നാലെ ഇതാ കാര്‍ത്തിക മുരളീധരനും. നായികയായി അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും കാര്‍ത്തിക മുരളീധരന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ്. ദുല്‍ഖര്‍ ചിത്രം കൊമ്രേഡ് ഇന്‍ അമേരിക്ക, മമ്മൂക്ക ചിത്രം അങ്കിള്‍ എന്നീ സിനിമകളിലാണ് കാര്‍ത്തിക മുരളീധരന്‍ നായികയായത്. വീട്ടില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലം അമ്മയുടെ ഗാര്‍ഡനാണെന്നും തന്റെ മുറിക്ക് രണ്ടാം സ്ഥാനമേ ഉള്ളുവെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്. അവിടെ വെച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്ക് വെച്ചിരിക്കുകയാണ് കാര്‍ത്തിക.