Saturday 21 April 2018

നയന്‍താരയ്ക്ക് വേണ്ടി ചിമ്പു എന്നെ സൈഡ് ഗേളാക്കി : കാതല്‍ സന്ധ്യ

By BINDU PP.19 Jun, 2017

imran-azhar

 

 

 


"ചിമ്പു പറഞ്ഞവാക്കുകൾ തെറ്റിച്ചു.........". തമിഴ്താരം ചിമ്പുവിനെതിരെ വിമര്‍ശനങ്ങളുമായി നടി കാതല്‍ സന്ധ്യ. വല്ലവൻ എന്ന സിനിമയിൽ തന്നെ വിളിച്ചുവെങ്കിലും ഷൂട്ട് തുടങ്ങിയപ്പോള്‍ എല്ലാം തകിടം മറിഞ്ഞുവെന്നും സന്ധ്യ പറയുന്നു. ചിത്രീകരണ സമയത്ത് നയന്‍താരയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന രീതിയില്‍ കഥ മാറ്റിയെന്നും അതു തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറച്ചെന്നും സന്ധ്യ ആരോപിക്കുന്നു. ചിമ്പു ഒരു നല്ല മനുഷ്യനാണ്. പക്ഷേ വല്ലവന്‍ സിനിമയുടെ സമയത്ത് തനിക്കുതന്ന വാക്കുകള്‍ എല്ലാം അദ്ദേഹം തെറ്റിച്ചെന്നും സന്ധ്യ പറയുന്നു. സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് ഇത്തരമൊരു കഥാപാത്രം ചെയ്തതെന്തിനെന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും സംഭവിച്ചതെന്തെന്ന് അന്നു തന്നെ പറഞ്ഞിട്ടുണ്ടെന്നും സന്ധ്യ അടുത്തിടെ ഒരു സ്വകാര്യ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് ഇതെല്ലാം കാതല്‍ സന്ധ്യ വെളിപ്പെടുത്തിയത്.