Saturday 21 April 2018

കാവ്യാ മാധവൻ തുടക്കമിട്ട ട്രെന്‍ഡ് ഇപ്പോഴും വൈറൽ ....

By BINDU PP .16 Mar, 2018

imran-azhar

 

 

 

കടുംപച്ച നിറത്തിലുള്ള ബ്ലൗസും കസവ് സാരിയിലെ ട്രെൻഡ് വൈറലാവുന്നു. ഒന്നരവര്‍ഷത്തിനിപ്പുറവും കാവ്യാ മാധവന്‍ തുടക്കമിട്ട ഈ കോമ്പിനേഷൻ ഇപ്പോൾ സിനിമ മേഖലയിലെ മറ്റു പല പ്രമുഖരും ഇതേ വേഷത്തിൽ തിളങ്ങുന്നു.2016 നവംബറില്‍ അടുത്ത സുഹൃത്തുക്കളെയും മാധ്യമങ്ങളെയും സാക്ഷിയാക്കി ദിലീപ്-കാവ്യ വിവാഹം നടന്നപ്പോള്‍ ഫാഷന്‍ ലോകം ശ്രദ്ധിച്ചത് കാവ്യ ധരിച്ച ലാളിത്യമുള്ള വേഷമായിരുന്നു. കേരളത്തിന്‍റെ തനത് കസവ് സാരിയില്‍ പച്ചക്കരയുള്ള സാരിയ്ക്കൊപ്പം കടുംപച്ച നിറത്തിലുള്ള ബ്ലൗസ് ധരിച്ച കാവ്യ വധുവിന്‍റെ വേഷത്തില്‍ തിളങ്ങി. വിവാഹത്തിന് ശേഷമുണ്ടായ അപ്രതീക്ഷിത സംഭവങ്ങള്‍ താരത്തിന്‍റെ തിളക്കം കെടുത്തിയെങ്കിലും കാവ്യയുടെ സ്റ്റൈലിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്.ദേശീയ പുരസ്കാരം ഏറ്റുവാങ്ങാന്‍ ഡല്‍ഹിയിലേക്ക് വണ്ടി പിടിച്ച സുരഭിയും അവാര്‍ഡ് സ്വീകരണ ചടങ്ങിന് ധരിക്കാന്‍ തെരഞ്ഞെടുത്തത് ഇതേ കോമ്പിനേഷനിലുള്ള വേഷമാണ്. യുവനടന്‍ നീരജ് മാധവിന്‍റെ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങളെടുത്ത് നോക്കിയാല്‍ പച്ചക്കരയുള്ള കസവ് സാരിയോടുള്ള പ്രേമം ഇപ്പോഴും പച്ച പിടിച്ച് നില്‍ക്കുന്നതായി കാണാം. സെലിബ്രിറ്റികള്‍ മാത്രമല്ല നിരവധി ചടങ്ങുകളില്‍ പെണ്‍കുട്ടികള്‍ കസവ് സാരിയ്ക്കൊപ്പം കടുംപച്ച നിറത്തെ കൂടെ കൂട്ടി.